ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വൻ തീപിടിത്തം; രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 17 പേര്‍ മരിച്ചു


ഹൈദരാബാദ്: ഹൈദരാബാദില്‍ ചാർമിനാറിന് സമീപമുണ്ടായ വൻ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 17 പേർ മരിച്ചു.ചാർമിനാറിനടുത്തുള്ള ഗുല്‍സാർ ഹൗസില്‍ ഇന്ന് രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
രാവിലെ ആറ് മണിയോടെയാണ് ശ്രീകൃഷ്ണ പേള്‍സ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. തുടർന്ന് പതിനൊന്ന് ഫയർ എഞ്ചിനുകള്‍ മണിക്കൂറോളം പ്രവർത്തിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

Previous Post Next Post