ഇനി കുട്ടികളുടെ കൈമാറ്റം പോലീസ് സ്റ്റേഷനില്‍ വേണ്ട; ഹൈക്കോടതി


കൊച്ചി: കുട്ടികളെ പോലീസ് സ്റ്റേഷനുകളില്‍ വെച്ച്‌ കൈമാറാൻ ഉത്തരവിടരുതെന്ന് കുടുംബക്കോടതികള്‍ക്ക് നിർദേശം നല്‍കി ഹൈക്കോടതി.കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച കേസുകളിലാണ് ഹൈക്കോടതിയുടെ നിർദേശം.
നിർദേശം കുടുംബക്കോടതി ജഡ്ജിമാരെ അറിയിക്കാൻ രജിസ്ട്രാർ ജനറലിന് കോടതി നിർദേശം നല്‍കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
അതേസമയം പോലീസ് സ്റ്റേഷനില്‍ വെച്ച്‌ കുട്ടിയെ കൈമാറണമെന്ന കുടുംബക്കോടതിയുടെ ഒരു ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്നാണ് ഹൈക്കോടതി നിർദേശം നല്‍കിയത്. വലിയ ആഘാതമാണ് പോലീസ് സ്റ്റേഷനില്‍ എത്തിക്കുമ്ബോള്‍ കുട്ടികള്‍ക്കുണ്ടാവുകയെന്ന് കോടതി ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post