തിരുവനന്തപുരം: തിരക്കു പരിഗണിച്ച് മംഗലാപുരം-തിരുവനന്തപുരം (20631-20632) വന്ദേഭാരതില്‍ എട്ട് കോച്ചുകള്‍ കൂട്ടിച്ചേർത്തു.വ്യാഴാഴ്ച മുതല്‍ 16 കോച്ചുകളുമായി തീവണ്ടി ഓടിത്തുടങ്ങി. ഒരു എക്സിക്യുട്ടീവ് ചെയർകാറും, ഏഴ് ചെയർകാറുകളുമാണ് ഉള്‍ക്കൊള്ളിച്ചത്.
ഇതോടെ 14 ചെയർകാറുകളും, രണ്ട് എക്സിക്യുട്ടീവ് കോച്ചുകളും മംഗലാപുരം ട്രെയിനിലുണ്ടാകും. തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന് 20 കോച്ചുകളാണുള്ളത്.
Post a Comment