തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങള്‍ മാറ്റിവെച്ചു.അവശേഷിക്കുന്ന ആറ് ജില്ലകളിലെ പരിപാടികള്‍ മാറ്റിവെച്ചു. നിലവില്‍ നടക്കുന്ന മേളകളില്‍ കലാപരിപാടികള്‍ ഉണ്ടാവില്ല. ഇന്ത്യ - പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. നിലവില്‍ മേളകള്‍ ആരംഭിച്ച ജില്ലകളില്‍ എക്സിബിഷൻ മാത്രം നടക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യാതിർത്തിയിലെ അടിയന്തര സാഹചര്യം അടിയന്തര മന്ത്രിസഭായോഗം വിലയിരുത്തി. സ്ഥിതിഗതികള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. ഓണ്‍ലൈനായാണ് യോഗം നടന്നത്.
Post a Comment