പയ്യന്നൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണം: പ്രതി വരന്റെ ബന്ധു

പയ്യന്നൂർ: പയ്യന്നൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസില്‍ പ്രതി വരന്റെ ബന്ധു. വേങ്ങാട് സ്വദേശി വിപിനിയാണ് പിടിയിലായത്.
സ്വർണ്ണത്തോടുള്ള ഭ്രമം കൊണ്ടാണ് കവർച്ച നടത്തിയതെന്ന് വിപിനി മൊഴി നല്‍കി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സ്വർണ്ണം വീട്ടുവരാന്തയില്‍ ഉപേക്ഷിച്ചിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കരിവെള്ളൂരില്‍ വിവാഹദിവസം വീട്ടില്‍ നിന്നും 30 പവൻ കവർന്നത്. കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണമാണ് മോഷണം പോയത്.മെയ് ഒന്നിനാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലെത്തിയപ്പോഴാണ് മോഷണം.വൈകുന്നേരം ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെച്ച്‌ അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നാണ് ആര്‍ച്ച പറയുന്നത്. വെള്ളിയാഴ്ച രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി.
പിന്നാലെയാണ് കവർച്ച നടന്ന വീട്ടുവരാന്തയില്‍ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആഭരണങ്ങള്‍. വീട്ടുകാരുടെ മൊഴിയെടുക്കാനെത്തിയ പോലീസ് ആണ് സ്വർണ്ണം കണ്ടത്.

Post a Comment

Previous Post Next Post