ബിവറേജസ് ഔട്‌ലറ്റില്‍ വരിനില്‍ക്കുന്നതിനേച്ചൊല്ലി തര്‍ക്കം; ബിയര്‍കുപ്പികൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു


മണ്ണാർക്കാട്: വിദേശ മദ്യവില്‍പ്പനശാലയ്ക്ക് മുന്നിലുണ്ടായ തർക്കത്തിനിടെ ബിയർകുപ്പികൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു.കോട്ടോപ്പാടം കണ്ടമംഗലം അമ്ബാഴക്കോട് സ്വദേശി ഇർഷാദ്(42) ആണ് മരിച്ചത്. മണ്ണാർക്കാട് ആശുപത്രിപ്പടിയിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
ബിവറേജസില്‍ വരിനില്‍ക്കുന്നതിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്ന് പറയുന്നു. തുടർന്ന് സംഘർഷത്തിനിടെ ഇർഷാദിനെ ബിയർകുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ അക്രമി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post