പഴശ്ശി അണക്കെട്ട്: ഷട്ടറുകള്‍ ബുധനാഴ്ച രാവിലെ തുറക്കും


കണ്ണൂർ : കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പ്രകാരം മെയ് അവസാനത്തോടെ കാലവർഷം ആരംഭിക്കുമെന്ന് അറിയിപ്പ് ഉള്ളതിനാലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലും പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ മെയ് 21 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ മറ്റൊരു അറിയിപ്പ് കൂടാതെ തുറന്ന് ജലവിതാനം ക്രമീകരിക്കുമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.ആയതിനാല്‍ വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം.

Post a Comment

Previous Post Next Post