തലശ്ശേരി: തലശ്ശേരി പുന്നോല്‍ കുറിച്ചിയില്‍ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് തെന്നി മാറി റോഡരികിലെ പറമ്ബിലേക്ക് വെള്ളക്കെട്ടിലേക്ക്പാഞ്ഞ് കയറി.തിരുവനന്തപുരത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബസാണ് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിന് ഇടയില്‍ അപകടത്തില്‍ പെട്ടത്.സംഭവത്തില്‍ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടില്‍ കെ.എസ്.ആർ.ടി.സി ബസിൻ്റെ മുൻഭാഗം താഴ്ന്നിട്ടുണ്ട്.
തലശ്ശേരി പുന്നോലില്‍ നിയന്ത്രണം വിട്ട കെ.എസ്. ആര്‍ ടിസി ബസ് വെള്ളക്കെട്ടിലേക്ക് പാഞ്ഞ് കയറി
Alakode News
0
Post a Comment