കണ്ണൂരില്‍ കനത്ത മഴ ; താഴ്ന്ന പ്രദേശങ്ങളില്‍വെള്ളപ്പൊക്കം, താവക്കരയില്‍ അൻപതോളം കുടുംബംങ്ങളെ മാറ്റി, എടക്കാട് മാരാങ്കണ്ടി തോട്ടില്‍ പോത്ത് ഒലിച്ചെത്തി

കണ്ണൂർ : കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നു പുലർച്ചെയുമായി തുടർന്നു പെയ്ത ശക്തമായ മഴയില്‍ കണ്ണൂർ നഗരത്തില്‍ പലയിടത്തും വെള്ളപ്പൊക്കം.കണ്ണൂർ യുനിവേഴ്സിറ്റി ആസ്ഥാനമായ താവക്കരയില്‍ ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന അമ്ബതോളം കുടുംബങ്ങളെ ഒഴിപ്പിച്ചു.
റവന്യൂ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് കണ്ണൂർ അഗ്നി രക്ഷാസേനയെത്തിയാണ് വെള്ളിയാഴ്ച്ച രാവിലെ ഒൻപതയോടെയാണ് വീട്ടുകാരെ ഒഴിപ്പിച്ചു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. താഴെ ചൊവ്വ ഭാഗത്തും നിരവധി വീടുകള്‍ വെള്ളത്തിലായിരിക്കുകയാണ്.എടക്കാട് ഹുസ്സൻ മുക്ക് മാരാങ്കണ്ടി തോട് കരകവിഞ്ഞ് പ്രാദേശിക റോഡ് വെള്ളത്തിലായി. ശക്തമായ ഒഴുക്കില്‍ ഒരു പോത്ത് ഒലിച്ചെത്തി. ഇതിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇതിനെ കരയില്‍ കെട്ടിയിട്ടിരിക്കുകയാണ്.

Post a Comment

Previous Post Next Post