ആലപ്പുഴ: സംസ്ഥാനത്ത് കോളറ മരണം. ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചയാള്‍ മരിച്ചു. തലവടി സ്വദേശി ടി.ജി. രഘു (48) ആണ് മരിച്ചത്.കോളറ സ്ഥിരീകരിച്ച രഘു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയായിരുന്നു.
ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് 48കാരൻ രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു.
കോളറ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേര്‍ത്ത് ഉപയോഗിക്കരുത്. ആഹാരസാധനങ്ങള്‍ ഒരിക്കലും തുറന്ന് വയ്ക്കരുത്.
Post a Comment