തിരുവനന്തപുരം: ബാലരാമപുരം മടവൂർപ്പാറയില്‍ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ സ്കൂട്ടറിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം.
ഇവരെ രക്ഷിക്കാനെത്തിയയാള്‍ വീട്ടിലേക്കു മടങ്ങവേ, ബൈക്ക് വൈദ്യുതത്തൂണിലിടിച്ചു മരിച്ചു. ബുധനാഴ്ച രാത്രി ബാലരാമപുരം മടവൂർപ്പാറയിലും താന്നിവിളയിലുമായിരുന്നു സംഭവം.
മടവൂർപ്പാറയില്‍ രാത്രി 11.30-ന്, നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച് സ്കൂട്ടർയാത്രക്കാരായ പെരുമ്ബഴുതൂർ തേവരക്കോട് ബിആർ നിലയത്തില്‍ അഖില്‍(19), കളത്തുവിള പൂവൻവിള പുത്തൻവീട്ടില്‍ ശാമുവേല്‍(20), തേവരക്കോട് കിഴക്കുംകര പുത്തൻവീട്ടില്‍ അഭിൻ(19) എന്നിവരാണ് മരിച്ചത്. ഈ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തില്‍ പങ്കാളിയായ താന്നിവിള ചാത്തലമ്ബാട്ടുകോണം വടക്കുംകര സന്തോഷ് ഭവനില്‍ മനോജാണ്(സച്ചു-26) രാത്രി 12.45-ന് മടവൂർപ്പാറ-താന്നിവിള റോഡില്‍ ബൈക്ക് വൈദ്യുതത്തൂണിലിടിച്ചു മരിച്ചത്.
അഖില്‍, അഭിൻ, ശാമുവേല്‍ എന്നിവർ ബുധനാഴ്ച രാത്രി പള്ളിച്ചലിലെ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച ശേഷം മടങ്ങുമ്ബോഴാണ് മടവൂർപ്പാറയില്‍െവച്ച് സ്കൂട്ടർ ലോറിയിലിടിച്ചത്. നാട്ടുകാർ ഇവരെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതര പരിക്കേറ്റ അഖിലും ശാമുവേലും മരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഭിൻ, വ്യാഴാഴ്ച വൈകീട്ട് 3.30-ഓടെയാണ് മരണപ്പെട്ടത്.
Post a Comment