കേരളത്തില്‍ മെയ് 18,19 തീയതികളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ മഴ സാധ്യത ശക്തമാകുന്നു. ഇന്നും നാളെയും പ്രത്യേകിച്ച്‌ മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മൂന്നാം നാള്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രവചനം.കേരളത്തില്‍ മെയ് 18,19 തീയതികളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ അറിയിപ്പ്. ഇത് പ്രകാരം ഈ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 18 ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 19 ന് എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

Post a Comment

Previous Post Next Post