ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ചതായും രണ്ട് ഭീകരരെ പിടിയിലക്കപ്പെട്ടതായി റിപ്പോർട്ടുകള്‍.
ഇന്ന് പുലർച്ചെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ആദ്യം കുല്‍ഗാമില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പിന്നീട് ഷോപ്പിയാനിലെ ഒരു വനപ്രദേശത്തേക്ക് മാറിയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ചതായി കരുതപ്പെടുന്ന ആദില്‍ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരെ പിടികൂടുന്നതിനായി റിപ്പോർട്ട്.അതെ സമയം, ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടി നിര്‍ത്തല്‍ ധാരണയായതോടെ അതിര്‍ത്തിയിലെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങുകയാണ്. അതിനിടെയാണ് ഈ സംഭവം.
Post a Comment