അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കുറിപ്പ്; തൃത്താലയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


പാലക്കാട് തൃത്താലയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപിക (21) ആണ് മരിച്ചത്.വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജനല്‍ കമ്ബിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം.
മുറിയില്‍ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. അച്ഛനും അമ്മയും ക്ഷമിക്കണം എന്ന് മാത്രമാണ് കുറിപ്പില്‍ ഉള്ളതെന്ന് തൃത്താല പൊലീസ് വ്യക്തമാക്കി. പട്ടാമ്ബി താലൂക്ക് ആശുപത്രിയില്‍ വച്ച്‌ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. മരണകാരണം സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല.

Post a Comment

Previous Post Next Post