അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; പിതാവിന്‍റെ ബന്ധു കസ്റ്റഡിയില്‍




ആലുവ: മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സംഭവത്തില്‍ പുത്തൻ കുരിശ് പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.

മൂന്ന് വയസുകാരിയുടെ അച്ഛന്‍റെ അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോസ്റ്റ്മോർട്ടത്തിലെ സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

പോസ്റ്റ്മോർട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട ചില പാടുകള്‍ പീഡനത്തിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു. ബുധനാഴ്ച പകല്‍ മുഴുവൻ കുട്ടിയുടെ അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ഒടുവിലാണ് കുട്ടിയുടെ പിതാവിന്‍റെ ബന്ധുവിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

Post a Comment

Previous Post Next Post