ബൈക്ക് യാത്രക്കാരൻ്റെ മരണത്തിനിടയാക്കിയ കക്കൂസ് മാലിന്യ ടാങ്കർ ലോറി പിടികൂടി

വളപട്ടണം: പാലത്തിന് സമീപം ബൈക്ക് യാത്രക്കാരൻ്റെ മരണത്തിനിടയാക്കിയ കക്കൂസ് മാലിന്യ ടാങ്കർ ലോറി പിടികൂടി. വാരത്ത് കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലോറി. വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ എസ് ഐ - ടി എം വിപിൻ ആണ് ലോറി കണ്ടെത്തിയത്.  ലോറി ഡ്രൈവറും ഉടമകളും ഒളിവിൽ ആണ്.  തിങ്കളാഴ്‌ച അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്.  പാപ്പിനിശ്ശേരി ഈന്തോട് സ്വദേശി അഷിൻ (22) ആണ് അപകടത്തിൽ മരിച്ചത്.  അപകടത്തിന് ശേഷം ലോറി നിർത്താതെ പോകുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post