പുകപ്പുരയ്ക്ക് തീപിടിച്ച്‌ മൂന്ന് ടണ്‍ ഷീറ്റ് കത്തി നശിച്ചു


ചെറുപുഴ: പുകപ്പുരയ്ക്ക് തീപിടിച്ചതിനെ തുടർന്ന് ഉണക്കാനിട്ട മൂന്നു ടണ്ണോളം റബർ ഷീറ്റുകള്‍ കത്തി നശിച്ചു. പുളിങ്ങോത്തെ മലഞ്ചരക്ക് വ്യാപാരി അരീക്കാട്ട് അനീഷിന്‍റെ ഉടമസ്ഥതയിലുള്ള പുളിങ്ങോം വാഴക്കുണ്ടത്തെ പുകപ്പുരയക്കാണ് തീപിടിച്ചത്.ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. പത്ത് ലക്ഷത്തിന്‍റെ നഷ്ടമാണ് കണക്കാക്കുന്നത്.
പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരം പരിശ്രമിച്ചാണ് തീയണച്ചത്. തീപിടിത്തത്തില്‍ പുകപ്പുര പൂർണമായും കത്തി നശിച്ചു

Post a Comment

Previous Post Next Post