തൃശ്ശൂർ : വടക്കാഞ്ചേരിയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പുന്നംപറമ്ബ് നഗറില്‍ സുരേഷിൻ്റെ ഭാര്യ രേണുക (41) യാണ് മരിച്ചത്.ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും , തുടർന്നുണ്ടായ ഇടിമിന്നലിലും വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യുമ്ബോഴാണ് ഷോക്കേറ്റത്. ശക്തമായ മഴയും ഇടിമിന്നലുമുണ്ടായ സമയത്താണ് അപകടം ഉണ്ടായത്. ഉടൻ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളില്‍ അപകടവും വ്യാപക നാശവും. തൃശൂർ-ഗുരുവായൂർ റൂട്ടില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശൂര്‍ അമല പരിസരത്ത് ആണ് സംഭവം. റെയില്‍വേ ട്രാക്കില്‍ ഇലക്‌ട്രിക് ലൈനിലേക്ക് ആണ് മരം വീണത്. മരം നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍-ഗുരുവായൂര്‍ റെയില്‍വെ പാതയിലെ ട്രെയിൻ ഗതാഗതമാണ് തടസ്സപ്പെട്ടത്.
Post a Comment