മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് മുകളില്‍ മരം വീണ് അപകടം. നിരവധിപേര്‍ക്ക് പരിക്ക്


മലപ്പുറം:  ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധിപേർക്ക് പരിക്കേറ്റു. മലപ്പുറം വണ്ടൂർ പുളിയാക്കോട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വഴിയരികില്‍ നിന്ന ആല്‍മരമാണ് ബസിന് മുകളിലേക്ക് വീണത്. അപകടത്തെ തുടർന്ന് കുടുങ്ങിപ്പോയവരെ ബസ് പൊളിച്ചാണ് പുറത്തെടുത്തത്.
ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post