കോവിഡ് ; പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശവുമായി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ : പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിർദേശവുമായി തമിഴ്‌നാട് സർക്കാർ. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് നിർബന്ധിതമല്ലാത്ത ഈ നിർദേശം സർക്കാർ മുന്നോട്ടു വെച്ചത്.ശാരീരിക അകലം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കാൻ ജില്ലാ ഭരണകൂടങ്ങള്‍ക്കും ഹെല്‍ത്ത് ഓഫിസർമാർക്കും നിർദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലും കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒമിക്രോണ്‍ ജെഎൻ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലെന്ന് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കി. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നല്‍കി. ഏഷ്യയില്‍ കൊവിഡ്-19 കേസുകളുടെ വർദ്ധനവിന് പ്രാഥമികമായി കാരണം ജെഎൻ. 1 വേരിയന്റും പ്രത്യേകിച്ച്‌ ഒമൈക്രോണ്‍ പരമ്ബരയുടെ ഉപ വകഭേദങ്ങളായ LF.7 Dw NB.1.8 ഉം ആണെന്ന് നേരത്തെ റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇതില്‍ എല്‍എഫ് 7 ആണ് കേരളത്തിലുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തല്‍.

Post a Comment

Previous Post Next Post