കോഴിക്കോട് കോടഞ്ചേരിയില്‍ തോട്ടില്‍ മീൻ പിടിക്കാൻ ഇറങ്ങിയ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് കോടഞ്ചേരിയില്‍ തോട്ടില്‍ മീൻ പിടിക്കാൻ ഇറങ്ങിയ കുട്ടികള്‍ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേല്‍ ബിജു, ഷീബ ദമ്ബതികളുടെ മക്കളായ നിധിൻ ബിജു (14), എബിൻ ബിജു (10) എന്നിവരാണ് മരിച്ചത്.ശക്തമായ കാറ്റില്‍ തോട്ടിലേക്ക് ഇലക്‌ട്രിക് പോസ്റ്റ് ഓടിഞ്ഞു വീണിരുന്നു. ഇതില്‍ നിന്നുമാണ് ഷോക്കേറ്റത്.
ഇന്ന് വൈകീട്ട് 6.30ഓടെയാണ് അപകടം. മലയോര മേഖലയായ കോടഞ്ചേരിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ കാറ്റും മഴയുമാണ്. ഇന്ന് വൈകീട്ട് ആഞ്ഞടിച്ച കാറ്റില്‍ ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞ് വെള്ളത്തില്‍ വീണിരുന്നു. ഇവിടെയാണ് കുട്ടികള്‍ മീൻ പിടിക്കാനിറങ്ങിയത്. കുട്ടികളുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post