ആലക്കോട്: റോഡരികില്‍ മുറിച്ചിട്ടിരിക്കുന്ന മരം യാത്രാതടസം സൃഷ്ടിക്കുന്നുവെന്ന പരാതി ശക്തമായി. തേർത്തല്ലി മൗവ്വത്താനി റോഡില്‍ വൈദ്യുത ലൈൻ നവീകരണത്തിന്‍റെ ഭാഗമായാണ് റോഡരികിലെ തേക്കുമരം മുറിച്ച് ടാറിംഗിനോട് ചേർത്ത് ഇട്ടിരിക്കുന്നത്.നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതും വീതി കുറഞ്ഞതുമായ റോഡിലൂടെ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുവാൻ തടസമായിരിക്കുകയാണ്. ഇവിടെ വാഹനങ്ങള്‍ സൈഡ് കൊടുന്പോള്‍ മുറിച്ചിട്ട മരത്തില്‍ തട്ടി അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. കാല്‍നടയാത്രക്കാർക്കും ദുരിതം സൃഷ്ടിക്കുകയാണ്. എത്രയും വേഗം ഇവിടത്തെ മരം നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡരികില്‍ മുറിച്ചിട്ട മരം യാത്രാതടസം സൃഷ്ടിക്കുന്നു
Alakode News
0
Post a Comment