തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം. ഗ്രൗണ്ട് ഹാൻഡിലിങ്ങില്‍ നിന്ന് സെലബിക്ക് വിലക്ക്.
നീക്കം യാത്രക്കാരെ ബാധിക്കില്ലെന്ന് സിയാല്‍ അറിയിച്ചു. കാർഗോ നീക്കത്തേയും ബാധിക്കില്ല. സെലബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളില്‍ നിയമിക്കാൻ നിർദേശം. സെലബിക്ക് കീഴില്‍ ജോലി ചെയ്തിരുന്നത് 300 ജീവനക്കാർ. ഇവരെ BFS , AIASL, അജൈല്‍ എന്നീ കമ്ബനികളിലേക്ക് പുനക്രമീകരിച്ചു. തുർക്കി ആസ്ഥാനമായുള്ള സെലബി എയർപോർട്ട് സർവീസസസിനെതിരെയാണ് നടപടി.
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ജോലികള്‍ക്ക് തടസ്സം ഉണ്ടായിട്ടില്ല എന്നും സിയാല്‍ വിശദീകരണം നല്‍കി. കേരളത്തില്‍ കൊച്ചി, കണ്ണൂർ അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് ഇവരാണ് കൈകാര്യം ചെയ്യുന്നത്. ഡല്‍ഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് നടത്തുന്നത് ഈ കമ്ബനിയാണ്.
അതേസമയം ഏവിയേഷൻ കമ്ബനിയായ സെലബി ഏവിയേഷൻ ഇന്ത്യയുടെ സുരക്ഷാ അനുമതി ഇന്ത്യൻ അധികാരികള്‍ റദ്ദാക്കിയതിന് പിന്നാലെ വിശദീകരണവുമായി കമ്ബനി രംഗത്തെത്തി. തുർക്കി ഉടമസ്ഥതയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് തെറ്റായ വിവരമാണെന്ന് കമ്ബനി വ്യക്തമാക്കി.
കമ്ബനിക്ക് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. എന്നാല്‍, കമ്ബനി രാഷ്ട്രീയമായി ബന്ധപ്പെട്ടതോ തുർക്കിയുടെ ഉടമസ്ഥതയിലുള്ളതോ അല്ലെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. തുർക്കി പ്രസിഡന്റിന്റെ മകള്‍ സുമയ്യെ എർദോഗനുമായി കമ്ബനിക്ക് യാതൊരു ബന്ധമില്ലെന്നും അവർ വ്യക്തമാക്കി .
Post a Comment