തിരുവനന്തപുരം: സംഘർഷമേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളവും കണ്‍ട്രോള്‍ റൂം തുറന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് കണ്‍ട്രോള്‍ റൂമിന്‍റെ ഏകോപന ചുമതല.
സംഘർഷമേഖലയില്‍ അകപ്പെട്ടുപോയ കേരളീയർക്ക് സഹായത്തിനായാണ് സെക്രട്ടറിയേറ്റിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.
സംഘർഷമേഖലയില്‍ വിദ്യാർത്ഥികളും വിനോദസഞ്ചാരികളും അടക്കം നിരവധി മലയാളികള്‍ കുടുങ്ങിപ്പോയിട്ടുണ്ട്. ഇവർക്ക് സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറന്നിരിക്കുന്നത്. ഫാക്സ് മുഖേനയോ ടെലിഫോണ്‍ മുഖേനയോ ഇ മെയില്‍ മുഖേനയോ സംഘർഷമേഖലയില്‍ കുടുങ്ങി കിടക്കുന്നവർക്ക് വിവരങ്ങള്‍ അറിയിക്കാം. സംഘർഷമേഖലയില്‍ കുടുങ്ങി കിടക്കുന്നവരുടെ ബന്ധുക്കള്‍ക്കും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് സഹായം തേടാവുന്നതാണെന്ന് കേരള സർക്കാർ അറിയിച്ചു.
സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം:
FAX NO - 0471 2322600
Tel No - 0471-2517500/2517600
ഇമെയില്‍: [email protected].
നോർക്ക ഗ്ലോബല്‍ കോണ്ടാക്‌ട് സെൻ്റർ:
18004253939 (ടോള്‍ ഫ്രീ നമ്ബർ )
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍)
Post a Comment