മെയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശികയും ലഭിക്കും; ക്ഷേമ പെൻഷൻ നല്‍കാൻ തുക അനുവദിച്ചു


ക്ഷേമ പെൻഷൻ നല്‍കാൻ തുക അനുവദിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശികയും ലഭിക്കും. 194 കോടി രൂപയാണ് അനുവദിച്ചത്.
ഈ മാസം 24 മുതല്‍ പെൻഷൻ ലഭിച്ചു തുടങ്ങും. അഞ്ചിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം. 2000 കോടി രൂപയുടെ വായ്പ സർക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പെൻഷൻ അനുവദിച്ചത്.
ജൂണ്‍ 5നകം വിതരണം പൂർത്തിയാക്കും. ഇനി രണ്ടു മാസത്തെ കുടിശ്ശിക ബാക്കിയുണ്ട്. 60 ലക്ഷം പേർക്ക് കൃത്യമായി സാമൂഹിക ക്ഷേമ പെൻഷൻ കൃത്യമായി നല്‍കുന്നുവെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്ബത്തിക വർഷവും അടുത്തസാമ്ബത്തിക വർഷവുമായി നല്‍കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post