അതിതീവ്ര മഴ! കര്‍ണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലര്‍ട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം


ബംഗളൂരു: കർണാടകയില്‍ അതിതീവ്ര മഴയെ തുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത രണ്ട് ദിവസം റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്.കനത്ത മഴയും വെള്ളക്കെട്ടും സംസ്ഥാനത്ത് വ്യാപക നാശം വിതക്കുകയാണ്.
ബെംഗളൂരുവില്‍, ജനജീവിതം പൂര്ണമായി മുടങ്ങിയിരിക്കുകയാണ്. ഇലക്‌ട്രോണിക് സിറ്റി, സില്‍ക്ക് ബോർഡ് ജംഗ്ഷൻ, ഹൊരമാവ് തുടങ്ങിയ പ്രധാന ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. ഇന്നലെ മാത്രം മൂന്ന് മരണങ്ങള്‍ നഗരത്തില്‍ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ആശങ്ക വര്ധിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 7 മണി മുതല്‍ സില്‍ക്ക് ബോർഡില്‍ തുടങ്ങി കനത്ത ട്രാഫിക് കുരുക്കാണ് അനുഭവപ്പെട്ടത്. 9 മണി മുതല്‍ 11 മണിവരെ ഹൊസൂർ റോഡ് അടച്ചിടേണ്ടിവന്നു. ഐ.ടി. കമ്ബനികള്‍ മുതല്‍ പല സ്ഥാപനങ്ങളും 'വർക്ക്ഫ്രം ഹോം' പ്രഖ്യാപിച്ചു എന്നിട്ടും ഗതാഗതം സംവിധാനം ട്രാഫിക് കുരുക്കിലായിരുന്നു .
മഴക്കാലപൂർവ നിർമ്മാണ പ്രവർത്തനങ്ങള്‍ ക്രമീകരിച്ചില്ലെന്ന ആരോപണവും കുഴികളുള്ള റോഡുകളും ഉരുണ്ട ഓടകളും അതിവേഗം വെള്ളക്കെട്ടിലേക്ക് വഴിയൊരുക്കിയെന്നുമാണ് പൊതുജനങ്ങളുടെ വിമർശനം. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഒരു മന്ത്രിയും നഗരത്തില്‍ എത്താതിരുന്നതും ജനരോഷം വര്ധിപ്പിച്ചു. എല്ലാവരും വിജയനഗറില്‍ നടന്ന സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടികളിലായിരുന്നു.

Post a Comment

Previous Post Next Post