രണ്ടു വയസുകാരൻ്റെ തലയില്‍ സ്റ്റീല്‍പാത്രം കുടുങ്ങി; രക്ഷയായത് ഫയര്‍ഫോഴ്‌സ്


കണ്ണൂർ: കളിക്കുന്നതിനിടെ പാത്രത്തില്‍ തല കുടുങ്ങിപ്പോയ രണ്ടു വയസുകാരന് രക്ഷയായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ. കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടു വയസുകാരൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീല്‍ കലം കുടുങ്ങിയത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
മട്ടന്നൂർ അഗ്നിരക്ഷാ സേനയാണ് കുട്ടിയെ രക്ഷിച്ചത്. സംഭവം നടന്ന ഉടനെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. തുടർന്ന് മാതാപിതാക്കള്‍ കുട്ടിയെയും കൊണ്ട് അഗ്നി രക്ഷാനിലയത്തില്‍ എത്തി. തുടർന്ന് പാത്രം നീക്കി കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.
കുട്ടിക്ക് കാര്യമായ പരിക്കുകള്‍ ഇല്ല.

Post a Comment

Previous Post Next Post