കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു; ഒരാളുടെ നില ഗുരുതരം


കാസർഗോഡ്: കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികളില്‍ രണ്ടു പേർ മുങ്ങിമരിച്ചു. കാഞ്ഞങ്ങാട് മാണിക്കോത്ത് പാലത്തിങ്കലെ പഴയ ജുമാ മസ്ജിദിന്‍റെ കുളത്തിലുണ്ടായ അപകടത്തില്‍ മാണിക്കോത്ത് അസീസിന്‍റെ മകൻ അഫാസ് (ഒമ്ബത്), മഡിയനിലെ ഹൈദറിന്‍റെ മകൻ അൻവർ (10) എന്നിവരാണ് മരിച്ചത്.ഇവരോടൊപ്പമുണ്ടായിരുന്ന ഹാഷിമിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്നേമുക്കാലോടെയാണ് അതിദാരുണമായ സംഭവം ഉണ്ടായത്. അപകടത്തില്‍പ്പെട്ട മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അഫാസിന്‍റെയും അൻവറിന്‍റെയും ജീവൻ രക്ഷിക്കാനായില്ല.
അൻവറിന്‍റെ സഹോദരനാണ് ഹാഷിം. ഗുരുതരാവസ്ഥയില്‍ തുടരുന്ന ഹാഷിമിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാള്‍ പൊക്കത്തില്‍ ആഴമുള്ള കുളമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. കുട്ടികള്‍ക്ക് നീന്തല്‍ അറിയുമായിരുന്നില്ല. കുളിച്ചു കൊണ്ടിരിക്കുമ്ബോള്‍ അപകടത്തില്‍ പെട്ടതാകാമെന്നാണ് നിഗമനം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post