കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി 2 പേര്‍ പിടിയില്‍


കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ ഒമ്ബത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.തിങ്കളാഴ്ച രാത്രി നടന്ന പരിശോധനയില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ പ്രന്‍റിജില്‍ (35), റോഷന്‍ ആര്‍. ബാബു (33) എന്നിവർ അറസ്റ്റിലായി.
ട്രോളി ബാഗില്‍ 14 കവറുകളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്. എന്നാല്‍, കഞ്ചാവ് എത്തിച്ച ആള്‍ രക്ഷപെട്ടു. ബാഗ് വാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്നു റോഷനും റിജിലും. ഇവരാണ് പൊലീസിന്‍റെ പിടിയിലായത്.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കഞ്ചാവ് എത്തിച്ചയാള്‍ ബാഗ് ടാക്സിയില്‍ ഉപേക്ഷിച്ച്‌ രക്ഷപെടുകയായിരുന്നു. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post