കണ്ണൂർ: ഹയർസെക്കൻഡറി പരീക്ഷയില്‍ ജില്ലയില്‍ 80.22 ശതമാനം വിജയം നേടി കണ്ണൂർ. കണ്ണൂര്‍, തലശേരി, തളിപ്പറമ്ബ് വിദ്യാഭ്യാസ ജില്ലകളിലെ 156 സ്‌കൂളുകളില്‍ നിന്ന് 31670 പേര്‍ പരീക്ഷ എഴുതിയതില്‍ 25407 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി.2778 പേർക്ക് മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞവര്‍ഷം 81.05 ശതമാനമായിരുന്നു ജില്ലയിലെ പ്ലസ്ടു വിജയം. ഇതില്‍ നേരിയ വര്‍ധന മാത്രമാണ് ഇത്തവണയുണ്ടായിരിക്കുന്നത്. അഞ്ച് വിദ്യാർഥികള്‍ 1200ല്‍ 1200 മാര്‍ക്കും നേടി. കാരാക്കുണ്ട് ഡോണ്‍ ബോസ്കോ സ്പീച്ച് ആൻഡ് ഹിയറിംഗ് എച്ച്‌എസ്‌എസ് പരിയാരം നൂറുശതമാനം വിജയം നേടി. 19 കുട്ടികളാണ് ഇവിടെ നിന്ന് പരീക്ഷയെഴുതിയത്.
വിജയ ശതമാനത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ കണ്ണൂരിന് നാലാം സ്ഥാനമാണ്. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായി. കഴിഞ്ഞവര്‍ഷം 3427 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ 2778 ആയി കുറഞ്ഞു.
ഓപ്പണ്‍ സ്കൂള്‍ തലത്തില്‍ 1492പേരാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. ഇതില്‍ 1468 വിദ്യാർഥികള്‍ പരീക്ഷയെഴുതിയതില്‍ 703 പേർ ഉപരിപഠനത്തിന് അർഹത നേടി. 47.89 ശതമാനമാണ് വിജയം. നാലു പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഓപ്പണ്‍ സ്കൂള്‍ തലത്തില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിലും (40 ശതമാനം) മുഴുവൻ വിഷയങ്ങളില്‍ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും (12 പേർ) കുറവുണ്ടായി.
പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ രണ്ട് സ്‌കൂളുകളിലായി 188 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 174പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 92.55 ശതമാനമാണ് വിജയം. 41 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളില്‍ എപ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (77.70 ശതമാനം )ഈ വർഷം വിജയശതമാനത്തില്‍ വർധനവുണ്ടായി. എന്നാല്‍ എപ്ലസ് നേടിയവരുടെ എണ്ണത്തില്‍ കുറവുണ്ടായി.
കഴിഞ്ഞ വർഷം 112 പേർക്കാണ് മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. മാഹി സെന്‍റ് തെരേസാസ് എച്ച് എസ്‌എസ് നൂറുശതമാനം വിജയം നേടി. ഏഴുകുട്ടികളാണ് പരീക്ഷയെഴുതിയത്.
90 ശതമാനത്തിനു
മുകളില്‍
വിജയശതമാനമുള്ള
സ്കൂളുകള്‍
(ബ്രായ്ക്കറ്റില്‍ ശതമാനം)
ഗവ. എച്ച്‌എസ്‌എസ് ചാവശേരി (94.21), ഗവ. എവിഎസ് എച്ച്‌എസ്‌എസ് കരിവെള്ളൂർ (96.92), ഗവ. എച്ച്‌എസ്‌എസ് മയ്യില്‍ (92.28), എകെജിഎം ഗവ. എച്ച്‌എസ്‌എസ് പിണറായി (92.53), ഗവ. എച്ച്‌എസ്‌എസ് കുഞ്ഞിമംഗലം (91.12), ഗവ. എച്ച്‌എസ്‌എസ് ശ്രീകണ്ഠപുരം (96.85), ഗവ. എച്ച്‌എസ്‌എസ് ചിറ്റാരിപ്പറന്പ് (93.78), ജിവിഎച്ച്‌എസ്‌എസ് ചെറുകുന്ന് (90.42), ഗവ. എച്ച്‌എസ്‌എസ് മുണ്ടേി (95.36), ഗവ. എച്ച്‌എസ്‌എസ് കൂത്തുപറന്പ് (91.19), പാപ്പിനിശേരി പഞ്ചായത്ത് എച്ച്‌എസ്‌എസ് (92.27), നിർമല എച്ച്‌എസ്‌എസ് ചെന്പേരി (91.32), ദീനുല്‍ ഇസ്‌ലാം സഭ എച്ച്‌എസ്‌എസ് കണ്ണൂർ (95.62), സെന്‍റ് മേരീസ് എച്ച്‌എസ്‌എസ് എടൂർ (97.40), രാമവിലാസം എച്ച്‌എസ്‌എസ് ചൊക്ലി (96.99), എൻഎസ്‌എസ് എച്ച്‌എസ്‌എസ് ആലക്കോട് (91.03), സെന്‍റ് തെരേസാസ് എഐജിഎച്ച്‌എസ്‌എസ് കണ്ണൂർ (94.51), അഞ്ചരക്കണ്ടി എച്ച്‌എസ്‌എസ് (94.13), ഗവ. എച്ച്‌എസ്‌എസ് തിരുമേനി (94.44), സിഎച്ച്‌എം എച്ച്‌എസ്‌എസ് എളയാവൂർ (90.42), കരിയാട് നന്പ്യാർസ് എച്ച്‌എസ്‌എസ് (98.31), സെന്‍റ് കോർണേലിയൂസ്‌എച്ച്‌എസ്‌എസ് കോളയാട് (90.59), എംഎം എച്ച്‌എസ്‌എസ് ന്യൂമാഹി (99.17), ചപ്പാരപ്പടവ് എച്ച്‌എസ്‌എസ് (98.90), കന്പില്‍ മാപ്പിള എച്ച്‌എസ് (96.07), ചെന്പിലോട് എച്ച്‌എസ്‌എസ് (94.57), ഇരിട്ടി എച്ച്‌എസ്‌എസ് (90.00), കാടാച്ചിറ എച്ച്‌എസ്‌എസ് (96.65), പറശിനിക്കടവ് എച്ച്‌എസ്‌എസ് (91.62), കൂടാളി എച്ച്‌എസ്‌എസ് (92.47), ജിഎച്ച്‌എസ്‌എസ് കടവത്തൂർ (97.69), അഴീക്കോട് എച്ച്‌എസ്‌എസ് (91.60), തായിനേരി എസ്‌എബിടിഎം എച്ച്‌എസ്‌എസ് (95.31), സെന്‍റ് തോമസ് എച്ച്‌എസ്‌എസ് മണിക്കടവ് (98.32), സെന്‍റ് ജോസഫ് എച്ച്‌എസ്‌എസ് കുന്നോത്ത് (98.32), സീതി സാഹിബ് എച്ച്‌എസ്‌എസ് തളിപ്പറന്പ് (96.64), കെപിസി എച്ച്‌എസ്‌എസ് പട്ടാന്നൂർ (92.67), എൻഎഎം മെമ്മോറിയല്‍ എച്ച്‌എസ്‌എസ് പെരിങ്ങത്തൂർ (94.18), സെന്‍റ് ജോസഫ് എച്ച്‌എസ്‌എസ് തലശേരി (94.32), മട്ടന്നൂർ എച്ച്‌എസ്‌എസ് (94.00), ഐജെഎം എച്ച്‌എസ്‌എസ് കൊട്ടിയൂർ (91.89), റാണിജയ് എച്ച്‌എസ്‌എസ് നിർമലഗിരി (94.05), പടിയൂർ കല്യാട് പഞ്ചായത്ത് എച്ച്‌എസ്‌എസ് ഉളിക്കല്‍ (90.70), ഗവ. എച്ച്‌എസ്‌എസ് ചട്ടുകപ്പാറ (94.18), വാദിഹുദ എച്ച്‌എസ്‌എസ് പഴയങ്ങാടി (97.48).
മലയോരം തിളങ്ങി
ആലക്കോട്: ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂള്‍ 99 ശതമാനം വിജയത്തോടെ ജില്ലയില്‍ ഒന്നാം സ്ഥാനത്തും എത്തി. പെരുമ്ബടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂള്‍ 90 ശതമാനം, നടുവില്‍ എച്ച്‌എസ്‌എസ് 88.5, വായാട്ടുപറമ്ബ് 86.7, കണിയഞ്ചാല്‍ ഗവണ്‍മെന്‍റ് എച്ച് എസ്‌എസ് 86.6, മേരിഗിരി ഹയർ സെക്കൻഡറി സ്കൂള്‍ 85.6, വെള്ളറ ടാഗോർ മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്കൂള്‍ 82 ശതമാനം വിജയവും നേടി.
വിഎച്ച്‌എസ്‌ഇയില്‍ 63.36ശതമാനം വിജയം
കണ്ണൂർ: വിഎച്ച്‌എസ്‌ഇ പരീക്ഷയില്‍ ജില്ലയിലെ 19 വിദ്യാലയങ്ങളില്‍ നിന്നായി പരീക്ഷയെഴുതിയ 1322 പേരില്‍ 917 പേർ ഉപരിപഠനത്തിന് അർഹത നേടി. 63.36 ആണ് വിജയശതമാനം. നൂറുശതമാനം വിജയം ഒരു സ്കൂളിനും ലഭിച്ചില്ല. 15 വിദ്യാർഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി.
എല്ലാ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാർഥികളുടെ പേര്, സ്കൂള്‍ എന്നീ ക്രമത്തില്‍ ചുവടെ.
കെ.വി. ശ്രീനന്ദ (ഗവ. വിഎച്ച്‌എസ്‌എസ്, കുറുമാത്തൂർ), വി.കെ. ജ്യോത്സന (ഗവ. വിഎച്ച്‌എസ് ആൻഡ് ടിഎച്ച്‌എസ്, കണ്ണൂർ), എ. മുഹമ്മദ് മർസാദ്, ദിവ്യ സുമേഷ് (എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജിവിഎച്ച്‌എസ്‌എസ്, പയ്യന്നൂർ), ആരാധന ബിജു, കെ.എം. ഗോപിക (ജിവിഎച്ച്‌എസ്‌എസ്, കതിരൂർ), കെ.ടി. ഫാത്തിമത്തുല്‍ ഫൈഹ ഫൈസല്‍, ടി. സംഗീത് (ജിവിഎച്ച്‌എസ്‌എസ് ബോയ്സ് മാടായി), എ.കെ. മുഹമ്മദ് റിസ്‌വാൻ, എം. ഫാത്തിമ, പി.എം. നജ ഫാത്തിമ (ജിവിഎച്ച്‌എസ്‌എസ്, എടയന്നൂർ), ജോയല്‍ സജി, സി.വി. നിവേദ് (ജിവിഎച്ച്‌എസ്‌എസ്, പുളിങ്ങോം), ജസ്‌വിൻ ജോസ്, അല്‍ഫോൻസ ആന്‍റണി (ജിവിഎച്ച്‌എസ്‌എസ്, കാർത്തികപുരം).
1200ല്‍ 1200 ഉം നേടിയവർ
ആര്യന്‍ ആര്‍. നമ്ബീശന്‍ (ഹ്യുമാനിറ്റീസ്)-മാതമംഗലം സി.പി നാരായണന്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എന്‍.എം. നിദ ഫാത്തിമ (സയന്‍സ്)-എകെജി എസ്‌എംജിഎച്ച്‌എസ്‌എസ് പെരളശേരി, ലക്ഷ്മി എസ്. നായര്‍ (സയന്‍സ്)-എകെജി എസ്‌എം ജിഎച്ച്‌എസ്‌എസ് പെരളശേരി, പോള്‍സണ്‍ ജെ. പോള്‍ (സയന്‍സ്)-ഗവ. എച്ച്‌എസ്‌എസ് കോഴിച്ചാല്‍, സഹല ഹാജറ ഇര്‍ഷാദ് (ഹ്യുമാനിറ്റീസ്)-സിഎച്ച്‌എം എച്ച്‌എസ്‌എസ് എളയാവൂര്‍.
Post a Comment