ഒടുവില്‍ സ്വര്‍ണം വീണു, ഈ മാസത്തെ ഏറ്റവും വലിയ ഇടിവ്: വില 68,000ലേക്ക്

ആഭരണപ്രേമികളേ ഇതിലേ.... ഇന്ന് കേരളത്തിലെ സ്വർണ വില കുത്തനെ ഇടിഞ്ഞു. വില ഇടിഞ്ഞതോടെ പവൻ വില വീണ്ടും 68,000ലേക്ക് വീണു.വാങ്ങുന്നവർക്ക് ഏറ്റവും ബെസ്റ്റ് ടൈം തന്നെയാണ് ഇത്. ഈ മാസത്തെ ഏറ്റവും കനത്ത ഇടിവാണ് ഇന്ന് സംഭവിച്ചത്. സാധാരണക്കാർക്കും വിവാഹ പാർട്ടികള്‍ക്കും ഇത് ആശ്വാസ വാർത്തയായി. ഇന്ന് പവന് ഒറ്റയടിക്ക് 1,560 രൂപ കുറഞ്ഞു. നിങ്ങള്‍ വാങ്ങുന്നില്ലേ? ഇന്നലെയും കേരളത്തില്‍ സ്വർണ വില ഇടിഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ തകർച്ചയാണ് കേരളത്തിലും വില ഇടിയാൻ വഴിയൊരുക്കിയത്.
ഇന്നത്തെ സ്വർണ വില അറിയാം...
ഇന്ന് ഒരു ഗ്രാമിന് 195 രൂപ കുറഞ്ഞ് 8610 രൂപയായി. പവന് 1,560 രൂപ കുറഞ്ഞ് 68,880 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 86,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9393 രൂപയും പവന് 75,144 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7045 രൂപയും പവന് 56,360 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില കുത്തനെ ഇടിഞ്ഞു. അതാണ് ഇന്ത്യയിലെ സ്വർണയിലും പ്രതിഫലിച്ചത്. സ്പോട്ട് സ്വർണ വില ഔണ്‍സിന് 3,148.29 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വെള്ളി വിലയും ഇടിയുന്നു. ഇന്ത്യയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് ഇടിഞ്ഞു. ഡോളർ ശക്തിയാർജ്ജിക്കുന്നതോടെ സ്വർണത്തിൻ്റെ ഇറക്കുമതിച്ചെലവ് വർദ്ധിക്കുന്നു. ഇത് ആഭ്യന്തര വില ഇടിയാൻ കാരണമാവുന്നു.

Post a Comment

Previous Post Next Post