വീണ്ടും നിപയോട് പൊരുതി ജയിച്ചു; മലപ്പുറത്ത് ചികിത്സയിലിരുന്ന 42കാരിയുടെ രണ്ട് സാമ്ബിളുകള്‍ നെഗറ്റീവായി


തിരുവനന്തപുരം: വീണ്ടും നിപയോട് പൊരുതി ജയിച്ച്‌ ആരോഗ്യ കേരളം. മലപ്പുറത്ത് നിപ ബാധിച്ച്‌ ചികിത്സയിലായിരുന്ന 42കാരിയുടെ രണ്ട് സാമ്ബിളുകള്‍ നെഗറ്റീവായി.ഇതോടെ നിപ ബാധയില്‍ നിന്നും ഇവർ മുക്തയായെന്ന് സ്ഥിരീകരിച്ചു. വെൻ്റിലേറ്റർ സഹായമില്ലാതെ ഇവർ ശ്വസിക്കാനും തുടങ്ങിയിട്ടുണ്ട്. മലപ്പുറം പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ് രോഗി. ഇവർക്ക് നിപ വൈറസ് ബാധയെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായി തുടരുകയാണ്. ആരോഗ്യസ്ഥിതി അല്‍പ്പം മെച്ചപ്പെട്ടെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post