കോഴിക്കോട്: വടകരയില്‍ മൂരാട് പാലത്തിന് സമീപം കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേർ മരിച്ചു.
ചോറോട് സ്വദേശികളായ കാർ യാത്രക്കാരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.15ഓടെയാണ് ദാരുണമായ സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല.
പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്നു കാർ കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. ഇന്നോവ കാറാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുൻ ഭാഗം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment