ആലക്കോട്: തളിപ്പറമ്പ് നാടുകാണി 33KV ഡബിൾ ഫീഡർ രാവിലെ മുതൽ തകറാരിൽ ആയതിനാൽ ചപ്പാരപ്പടവ്, ആലക്കോട്, കാർത്തികപുരം സെക്ഷനുകളിൽ വൈദ്യതി വിതരണം പൂർണ്ണമായും താസ്സപ്പെട്ടിരിക്കുകയാണ്. ചെറുപുഴ - പുളിങ്ങോം, തിരുമേനി ഫീഡറുകൾ , ചെമ്പേരി -കുടിയാൻമല ഫീഡർ , തളിപ്പറമ്പ് പൂവം ഫീഡർ എന്നിവയും തകരാറിലാണ്.
33KV ലൈനിൽ രാവിലെ ഉണ്ടായ തകരാറുകൾ പരിഹരിക്കുന്നതിനിടയിൽ വീണ്ടും മരങ്ങൾ വീണതുകൊണ്ടും എത്തിപ്പെടുവാൻ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാലും തുടർച്ചയായി മഴ പെയ്യുന്നതിനാലും 33KV വൈദ്യുതി പുനസ്ഥാപിക്കുന്നത് വൈകുകയാണ്.
ചെറുപ്പുഴയിൽ നിന്നുള്ള തിരുമേനി ഫീഡർ ഉപയോഗിച്ച് ആലക്കോട് സെക്ഷനിൽ കുറച്ചു ഭാഗങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കുവാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്.
കെഎസ്ഇബി ആലക്കോട്

Post a Comment