വിഷു ബംബര്‍ 2-ാം സമ്മാനം ഒരു കോടി രൂപ തമ്പുരാന്‍ ലോട്ടറിയിൽ

തളിപ്പറമ്പ്: വല്‍സരാജന്റെ തമ്പുരാന്‍ ലോട്ടറി ഏജന്‍സിയില്‍ വിഷു ബംബറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ.
ഇന്ന് നറുക്കെടുത്ത വിഷു ബമ്പറില്‍ പി.വി.വല്‍സരാജന്റെ ഉടമസ്ഥതയിലുള്ള തളിപ്പറമ്പിലെ തമ്പുരാന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നും വില്‍പ്പന നടത്തിയ ടി.എന്‍-758876 നമ്പറിനാണ് സമ്മാനം.പി.വി.വല്‍സരാജന്‍ തമ്പുരാന്‍ ലോട്ടറി ഏജന്‍സിക്ക് തളിപ്പറമ്പിന് പുറമെ പഴയങ്ങാടി, ചെറുപുഴ, പയ്യന്നൂര്‍, വെള്ളരിക്കുണ്ട്, ഇരിട്ടി, മാതമംഗലം, ആലക്കോട്, ചിറ്റാരിക്കാല്‍, കണ്ണൂര്‍, പാലാരിവട്ടം, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, ചെറുവത്തൂര്‍ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്.

Post a Comment

Previous Post Next Post