സംസ്ഥാനത്തെ +2, VHSE പരീക്ഷാഫലങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. +2ന്റെ വിജയശതമാനം 77.81%. VHSEയുടെ വിജയശതമാനം 70.06%.
ഈ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
examresults.kerala.gov.in
result.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
കഴിഞ്ഞ തവണത്തേക്കാൾ വിജയശതമാനം കുറവ്
ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷയിൽ 77.81 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം ഇത്തവണ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം വിജയശതമാനം 78.69 ആയിരുന്നു. മൂന്നര മുതല്‍ വെബ്‌സൈറ്റിലൂടെ ഫലം ലഭ്യമാകും. പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയത് 30, 145 പേരാണ്. കഴിഞ്ഞ വർഷം ഇത് 39,242 ആയിരുന്നു.സംസ്ഥാനത്ത് പ്ലസ് ടു ഫലം പ്രഖ്യാപിച്ചപ്പോൾ സയൻസ് വിഭാഗത്തിൽ വിജയം 83.25 ശതമാനമാണ്. ഹ്യുമാനിറ്റീസ് 69.16 ശതമാനവും കൊമേഴ്സ് 74.21 ശതമാനവുമാണ്. എയ്ഡഡ് വിഭാഗത്തിൽ - 82.16 ശതമാനം, അൺ എയ്ഡഡ്-75.91 ശതമാനം, സ്പെഷ്യൽ സ്കൂൾ- 86.40 ശതമാനം എന്നിങ്ങനെയാണ് ഇക്കൊല്ലത്തെ വിജയം. ഉപരി പഠനത്തിന് യോഗ്യത നേടാത്തവർക്ക് ആശങ്ക വേണ്ടെന്ന് ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Post a Comment