സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത.തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്.രണ്ട് ദിവസത്തിനകം കാലവർഷം കേരളാ തീരം തൊട്ടേക്കും. ഇതിന് മുന്നോടിയായാണ് മഴ കനക്കുന്നത്.

ശനിയാഴ്ച കണ്ണൂർ, കാസർഗോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ കനത്ത ജാഗ്രതാ പാലിക്കണം. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുക്കണം. കേ

രള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.കണ്ണൂർ, കാസർകോട് ജില്ലകളില്‍, കുഴത്തൂർ മുതല്‍ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളില്‍ കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്.

Post a Comment

Previous Post Next Post