തിരുവനന്തപുരം: ആന്‍ഡമാൻ കടലില്‍ കാലവര്‍ഷം 9 ദിവസം മുന്നെ എത്തിയിരിക്കുകയാണ്. സാധാരണ ഗതിയില്‍ മെയ് 22 നാണ് കാലവർഷം ആൻഡമാനില്‍ എത്തേണ്ടത്.ഇക്കുറി നേരത്തെ എത്തിയതോടെ കേരളത്തിലെയും സാഹചര്യം മാറുകയാണ്. ആൻഡമാനില്‍ നിന്ന് കാലവർഷം കേരളത്തിലെത്താൻ സാധാരണ ഗതിയില്‍ 10 ദിവസമാണ് വേണ്ടത്. എന്നാല്‍ എപ്പോഴും അങ്ങനെതന്നെയാകണമെന്നില്ലെന്നാണ് കാലാവസ്ഥ വിദഗ്ദർ പറയുന്നത്.
എപ്പോള്‍ വേണമെങ്കിലും കാലവർഷം കേരളത്തിലെത്താമെന്നിരിക്കെ ഈ വർഷത്തെ മണ്‍സൂണില്‍ സാധാരണയോ അതിലധികമോ മഴ ലഭിക്കുമെന്നാണ് ഐ എം ഡി പറയുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള നാല് മാസ കാലയളവില്‍ ശരാശരിയായ 868.6 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ഇത്തവണ ലഭിക്കാനാണ് സാധ്യതെയെന്നാണ് ഐ എം ഡി പറയുന്നത്. 2025 ലെ മണ്‍സൂണ്‍ സീസണില്‍ (ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെ) സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് ഐ എം ഡി വിവരിച്ചു.
ദീർഘകാല ശരാശരിയുടെ 104% ല്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. 2024 ല്‍,മണ്‍സൂണ്‍ സീസണില്‍ ദീർഘകാല ശരാശരിയുടെ 106% ലഭിച്ചു. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ഐ എം ഡി സൂചന നല്‍കിയിട്ടുണ്ട്.
Post a Comment