ആലക്കോട്ടെ ശൗചാലയം അടച്ചുപൂട്ടിയ നിലയിൽ; വ്യാപക പ്രതിഷേധം


ആലക്കോട്: ആലക്കോട് ടൗണിലെ പഞ്ചായത്ത് ശൗചാലയം അടച്ചുപൂട്ടിയനിലയിലായത് വ്യാപക പ്രതിഷേധമുയർത്തുന്നു. ആലക്കോട് പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലക്ഷങ്ങൾ ചിലവിട്ട് നിർമ്മിച്ച് സമീപകാലത്ത് ഉദ്ഘാടനം ചെയ്‌തതാണ് ശൗചാലയം ടൗണിലെത്തുന്നവർക്കും യാത്രക്കാർക്കും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനായാണ് ശൗചാലയം ആരംഭിച്ചത്. ഇതിൻ്റെ ദൈനംദിന നടത്തിപ്പിനായി പ്രത്യേകമായി ആളെയും പഞ്ചായത്ത് നിയോഗി ച്ചിരുന്നു. ടൗണിലെ ജനങ്ങൾക്ക് ഏറെ ഉപകരിച്ചിരുന്ന ശൗചാലയം മൂന്ന് ദിവസമായി അടച്ചിട്ട നിലയിലാണ്. മോട്ടോറിൻ്റെ സ്റ്റാർട്ടർ തകരാറിലായതിനെത്തുടർന്ന് വെള്ളമില്ലാതെ വന്നതാണ് അടച്ചുപൂട്ടാൻ കാരണമായത്. ഈ തകരാർ കഴിഞ്ഞദിവസം പരിഹരിച്ചിരുന്നെങ്കിലും ശൗചാലയം തുറക്കുന്നതിന് ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല. അധികൃതരുടെ അനാസ്ഥ ജനങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post