ഉപഭോക്താക്കള്‍ക്ക് സന്തോഷം; സ്വര്‍ണ്ണവിലയില്‍ വൻ ഇടിവ്

 


കൊച്ചി: റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവിലയില്‍ വൻ ഇടിവ്. പവന് 1280 രൂപയുടെ കുറവാണ് ഉണ്ടായത്.

67,200 രൂപയായാണ് വില കുറഞ്ഞത്. ഗ്രാമിന്റെ വിലയില്‍ 160 രൂപയുടെ കുറവാണുണ്ടായത്. 8400 രൂപയായാണ് വില കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയിലും റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവില കുറയുകയാണ്. രണ്ട് ശതമാനം ഇടിവാണ് സ്വർണവിലയില്‍ ഉണ്ടായത്. സ്പോട്ട് ഗോള്‍ഡിന്റെ വില 0.85 ശതമാനം ഇടിവോടെ 3,106.99 ഡോളറായി.

ഈ സീസണില്‍ അന്താരാഷ്ട്രവിപണിയില്‍ സ്വർണവില റെക്കോഡായ 3,167.57 ഡോളറായി ഉയർന്നിരുന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വില 1.4 ശതമാനം ഇടിഞ്ഞ് 3,121.70 ഡോളറായി.

Post a Comment

Previous Post Next Post