ചെന്നൈ: മലയാളത്തിലെ മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 10.30ന് ചെന്നൈയിലായിരുന്നു അന്ത്യം.
നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്ബരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ.
തൃശൂർ സ്വദേശികളായ കെ.എം.കെ.മേനോന്‍റെയും ആർ.ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിലാണ് ജനിച്ചത്. 1967- ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്ന രവികുമാർ മധുവിനെ നായകനാക്കി എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ല്‍ റിലീസ് ചെയ്ത 'അമ്മ'യിലൂടെയാണ് ശ്രദ്ധേയനായത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്.
Post a Comment