മലയോര ഹൈവേയില്‍ പാഴ്സല്‍ ലോറി അപകടത്തില്‍പ്പെട്ടു

നടുവില്‍: മലയോര ഹൈവേയില്‍ പാഴ്സല്‍ ലോറി അപകടത്തില്‍പ്പെട്ടു. ഇന്നലെ പുലർച്ചെ 5.30 ഓടെ താവുകുന്ന് രണ്ടാം വളവിലായിരുന്നു അപകടം.
ബംഗളൂരുവില്‍ നിന്ന് ആലക്കോട്ടേക്ക് പോവുകയായിരുന്ന പാഴ്സല്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ നിന്ന് താഴ്ചയിലേക്ക് വാഹനത്തിന്‍റെ മുൻഭാഗം താഴ്ന്ന നിലയിലാണുള്ളത്. ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു. ആർക്കും പരിക്കില്ല. ഈ മേഖലയില്‍ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.

Post a Comment

Previous Post Next Post