കൊച്ചി: സിനിമ സെറ്റില്‍ വച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ നടി വിൻസി അലോഷ്യസിന്‍റെ മൊഴിയെടുക്കാൻ കുടുംബത്തിന്‍റെ അനുമതി തേടി എക്സൈസ്.
എന്നാല്‍ നിയമനടപടികള്‍ക്ക് താത്പര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയില്‍ തീർക്കാമെന്നാണ് വിൻസിയുടെ പിതാവ് എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
അതേസമയം, വിൻസിയുടെ ആരോപണങ്ങളില്‍ കേസെടുക്കുന്ന കാര്യത്തില്‍ പോലീസിലും ആശയക്കുഴപ്പം തുടരുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിൻസിയോട് സംസാരിച്ച ശേഷമാകും കേസെടുക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
Post a Comment