ആംബുലൻസിന് പുറകെ പാഞ്ഞല്ല, വഴിയൊരുക്കി ഹീറോ ആകാം

ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങളാണ് പലപ്പോഴും ആംബുലൻസ് യാത്രകൾ. സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് മറ്റൊരു ജീവൻ രക്ഷിക്കാനായി ആംബുലൻസ് ഡ്രൈവർമാർ വാഹനമോടിക്കുന്നത്. നിങ്ങളുടെ വാഹനത്തിന് പുറകെ ഒരു ആംബുലൻസ് വരുന്ന സൂചന ലഭിച്ചാൽ വേഗം ഇടത്തേക്ക് ഇൻഡിക്കേറ്റർ തെളിയിച്ച് വാഹനം പരമാവധി ഇടതുവശത്തു ഒതുക്കി ആംബുലൻസിനെ കടത്തിവിടണമെന്ന് കേരള പൊലീസ് ആവശ്യപ്പെട്ടു. ഈ വിവരം മറ്റുള്ളവർക്കും ഷെയർ ചെയ്യൂ.

Post a Comment

Previous Post Next Post