കണ്ണൂർ‣ അവധിദിനങ്ങളിലെ തിരക്കിന്റെ പശ്ചാത്തലത്തിൽ 10 തീവണ്ടികളിൽ കോച്ചുകൾ വർധിപ്പിച്ചു. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി (12076), കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി (12075) വണ്ടികളിൽ ഒരു എ സി ചെയർ കാർ ചേർത്തു. 18 മുതൽ 21 വരെയാണിത്.
തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്‌പ്രസിൽ (16604) ഏപ്രിൽ 20 മുതൽ 22 വരെയും മംഗളൂരു- തിരുവനന്തപുരം മാവേലിയിൽ (16603) 19 മുതൽ 21 വരെയും ഒരു സ്ലീപ്പർ കോച്ച് ഘടിപ്പിക്കും.
തിരുവനന്തപുരം- മംഗളൂരു മലബാർ എക്സ്‌പ്രസിൽ (16629) 18 മുതൽ 22 വരെയും മംഗളൂരു- തിരുവനന്തപുരം മലബാറിൽ (16630) 17 മുതൽ 21 വരെയും ഒരു സ്ലീപ്പർ കോച്ച് ഘടിപ്പിക്കും.
തിരുവനന്തപുരം- മധുര അമൃത എക്സ്‌പ്രസിൽ (16343) 17 മുതൽ 20 വരെയും മധുര-തിരുവനന്തപുരം അമൃതയിൽ (16344) 18 മുതൽ 21 വരെയും ഒരു സ്ലീപ്പർ കോച്ച് ഘടിപ്പിക്കും.
എറണാകുളം- കാരയ്ക്കൽ എക്സ്‌പ്രസിൽ (16188) 19 മുതൽ 21 വരെയും കാരയ്ക്കൽ- എറണാകുളം എക്സ്‌പ്രസിൽ (16187) 18 മുതൽ 20 വരെയും ഒരു സ്ലീപ്പർ കോച്ച് ഘടിപ്പിക്കും.
മംഗളൂരു സെൻട്രലിൽ നിന്ന് നിസാമുദ്ദിനീലേക്ക് (06075) വെള്ളിയാഴ്ച പ്രത്യേക വണ്ടി ഓടിക്കും. വൈകിട്ട് നാലിന് പുറപ്പെടും. 20 സ്ലീപ്പർ ക്ലാസ് കോച്ചുകളുണ്ട്.
Post a Comment