തലശ്ശേരി ലോഗൻസ് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവര്‍ത്തി നാളെ ആരംഭിക്കും; നഗരത്തില്‍ ഗതാഗത നിയന്ത്രണം

തലശ്ശേരി: ലോഗൻസ് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവർത്തി ഏപ്രില്‍ 19 ആം തീയതി കാലത്ത് ആരംഭിക്കും. ലോഗൻസ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കൃത്യം ഒരു മാസം കൊണ്ട് പണി പൂർത്തീകരിച്ച്‌ സ്കൂള്‍ തുറക്കുന്നതിന് മുമ്ബ് റോഡ് ഗതാഗത യോഗ്യമാക്കി തുറന്ന് കൊടുക്കുനതാണ്.
ലോഗൻസ് റോഡ് അടയ്ക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗത മാറ്റമുണ്ടാവും. താഴെപ്പറയുന്ന ട്രാഫിക് ക്രമീകരണങ്ങള്‍ ഒരു മാസത്തേക്ക് നടപ്പാക്കുന്നതാണ്.
1. കോഴിക്കോട്, വടകര ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ സെയ്‌ദാർ പള്ളി, 2nd ഗേറ്റ്, AVK നായർ റോഡ് വഴി പുതിയ ബസ്സ്റ്റാന്റില്‍ പ്രവേശിക്കേണ്ടതാണ് (One way).


2. തലശ്ശേരി ഭാഗത്ത് നിന്നും വടകരയിലേക്ക് പോകേണ്ട ബസ്സുകള്‍ NCC റോഡ്, OV റോഡ്, പഴയ ബസ്സ് സ്റ്റാൻ്റ്, ട്രാഫിക്ക് യൂണിറ്റ് ജംങ്ഷൻ, മട്ടാമ്ബ്രം, സെയ്ദാർ പള്ളി വഴി പോകേണ്ടതാണ്.
3. തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ സംഗമം ജംഗ്ഷൻ- ചോനാടം ബൈപാസ് റോഡ് വഴി പോകേണ്ടതാണ്.
4. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന ബസ്സുകള്‍ വീനസ് ജംങ്ഷനില്‍ നിന്നും, സംഗമം ജംങ്ഷൻ, OV റോഡ്, NCC റോഡ് വഴി പുതിയ ബസ്റ്റാൻ്റില്‍ പ്രവേശിക്കേണ്ടതാണ്.
5. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകള്‍ സാധാരണ പോകുന്ന വഴി പോകേണ്ടതാണ്. (ഒ വി റോഡ്, പഴയ ബസ്സ് സ്റ്റാന്റ്)
6. നാദാപുരം, പാനൂർ ഭാഗങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ മഞ്ഞോടി, ടൌണ്‍ബാങ്ക്, മേലൂട്ട് മഠപ്പുര വഴി പുതിയ ബസ്റ്റാന്റില്‍ പ്രവേശിക്കേണ്ടതാണ്.
7. നാദാപുരം, പാനൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകള്‍ സദാനന്ദ പൈ, സംഗമം ജംഷൻ, ടൌണ്‍ഹാള്‍ ജംഗ്ഷൻ, ടൌണ്‍ ബാങ്ക് വഴി പോകേണ്ടതാണ്.

Post a Comment

Previous Post Next Post