ദുബായിൽ കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ നടുവിൽ സ്വദേശി മരണപ്പെട്ടു

നടുവിൽ:കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ നടുവിൽ സ്വദേശി മരണപ്പെട്ടു.ആട്ടുകുളത്തെ അരയിൽ വീട്ടിൽ മിഥുൻരാജ്(35)ആണ് മരണപ്പെട്ടത്.രണ്ടാഴ്ച മുമ്പ് ജോലി സ്ഥലത്ത് രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.വെള്ളിയാഴ്ച ഉച്ചയോടുകൂടിയാണ് മരണപ്പെട്ടത്.അച്ഛൻ:പരേതനായ രാജൻ.അമ്മ: ലളിത.ഭാര്യ:റിയ.
സഹോദരി:മിന്നു.
 മൃതദേഹം ഞായറാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കും.എട്ടു മണിക്ക് വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും.സംസകാരം 10.30-ന് ആട്ടുകുളം എസ്എൻഡിപി ശ്മശാനത്തിൽ.

Post a Comment

Previous Post Next Post