ആലക്കോട് ടൗണിൽ വച്ച് ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; സംസ്കാരം നടത്തി



ആലക്കോട്:ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആലക്കോട് ടൗണിൽ വച്ച് ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലക്കോട് എൻ. എസ്. എസ് ഹയർസെക്കണ്ടറി സ്‌കൂളിന് സമീപത്തെ പാരൂർ ശാന്തമ്മ (70)യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി എട്ട് മണി യോടെ ടൗണിൽ എൻ.എസ്. എസ് സ്‌കൂളിന് മുന്നിലായി രുന്നു അപകടം. മകൾക്കും കൊച്ചുമകൾക്കുമൊപ്പം അമ്പലത്തിൽ പോയതിനുശേഷം ടൗണിൽ തിരിച്ചെത്തിയതായി രുന്നു. സ്‌കൂളിന് മുന്നിലെ സീബ്രാലൈനിന് സമീപത്തു കൂടി റോഡ് മുറിച്ച് കടന്ന് എതിർവശത്തേക്ക് നടന്നുപോകുന്നതിനിടെ ആലക്കോട് നിന്ന് അരങ്ങം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ 59 എം 6116 ബൈക്ക് ശാന്തമ്മയെ ഇടിക്കുകയായിരുന്നു. -ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ഇവരെകൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ ആലക്കോട് സഹകരണാശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മരണം. ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കാരം നടത്തി

Post a Comment

Previous Post Next Post