കൊയിലി പ്രദീപനെ കൊലപ്പെടുത്തിയത് മൂന്നംഗ സംഘമെന്ന് പൊലിസ് , കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊന്നു, സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണും അക്രമി സംഘം കവര്‍ന്നു


കണ്ണൂർ : കണ്ണൂർ സ്വദേശിയായ തോട്ടം ഉടമ കൊയിലി പ്രദീപനെ കൊലപ്പെടുത്തിയത് കഴുത്തില്‍ കയർ മുറുക്കിയാണെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ മൂന്നംഗ സംഘമാണെന്നാണ് സൂചന. ബുധനാഴ്ച്ച രാവിലെ 11 മണിയോടെ മൂന്ന് പേർ പ്രദീപൻ്റെ താമസ സ്ഥലത്തേക്ക് പോകുന്ന സി.സി.സി.ടി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പ്രദീപൻ്റെ കഴുത്തിലെ നാല് പവൻ്റെ മാലയും ഫോണും കാറിൻ്റെ താക്കോലും നഷ്ടമായിട്ടുണ്ട്. തോട്ടം വില്‍ക്കുന്നതിനായി അഡ്വാൻസ് വാങ്ങിയ ഒരു ലക്ഷം രൂപയും നഷ്ടമായതായാണ് വിവരം തോട്ടം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് വൻ തുക അഡ്വാൻസായി പ്രദീപ് വാങ്ങിയിട്ടുണ്ടാവുമെന്ന് കരുതിയാണ് കൊലയാളി സംഘം എത്തിയതെന്ന് പൊലിസ് പറഞ്ഞു.
വീരാജ്‌പേട്ട ബി ഷെട്ടിഗേരിയിലാണ് കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്ന മൃതദേഹം. കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകൻ 'കണ്ണൂർ ചിറക്കല്‍ സ്വദേശിയായപ്രദീപ് കൊയിലി(49)യാണ് മരിച്ചത്. ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തിന് വ്യക്തത വന്നിട്ടില്ല. പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു പ്രദീപ്. അവിവാഹിതനാണ് ഇദ്ദേഹം. അമ്മ: ശാന്ത. സഹോദരങ്ങള്‍: പ്രീത, പരേതനായ ഡോ. പ്രമോദ് (കൊയിലി ആശുപത്രി, കണ്ണൂർ). മൃതദ്ദേഹം കൊയിലി ആശുപത്രിയിലെത്തിച്ചു. സംസ്കാരം വെള്ളിയാഴ്ച്ച പയ്യാമ്ബലത്ത് നടക്കും.

Post a Comment

Previous Post Next Post