കണ്ണൂർ: കണ്ണൂർ കൂത്തുപറമ്ബില്‍ അങ്കണവാടി വർക്കർക്ക് തേനീച്ച ആക്രമണത്തില്‍ പരിക്ക്. പന്ന്യോട് അങ്കണവാടിയിലെ ശ്രീദേവിയെയാണ് അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ച ആക്രമിച്ചത്.
കുത്തേറ്റ് അവശയായ ശ്രീദേവി സമീപത്തെ തോട്ടില്‍ മുങ്ങി നിന്ന് രക്ഷപ്പെടുകയായിരുന്നു. ഫോണില്‍ സഹോദരനെ വിളിച്ചാണ് വിവരം പറഞ്ഞത്. സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു ശ്രീദേവി. വനം വകുപ്പ് അധികൃതരെത്തി കൂത്തുപറമ്ബ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ദേഹത്താകെ കുത്തേറ്റിട്ടുണ്ട്.
Post a Comment